ശബരിമല :- അടുത്ത മണ്ഡല മകരവിളക്കു തീർഥാടനം കുറ്റമറ്റതാക്കാൻ ഓരോ മാസവും പൂർത്തിയാക്കേണ്ട നടപടികളുടെ പട്ടിക ദേവസ്വം ബോർഡ് നിശ്ചയിച്ചു. പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള അപേക്ഷ ജൂൺ 5ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5ന് കൂടിക്കാഴ്ച.
അതിൽ വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് ഒക്ടോബർ 18ന് സന്നിധാനത്ത് നറുക്കെടുപ്പ് നടത്തി പുതിയ മേൽശാന്തിയെ കണ്ടെത്തും. അരവണ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ ഓഗസ്റ്റ് 26നു മുൻപ് പൂർത്തിയാക്കും. എല്ലാ ജോലികളും ഓഗസ്റ്റ് 26ന് മുൻപ് പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.