കണ്ണൂർ താണയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
കണ്ണൂർ :- കണ്ണൂർ താണ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്‌കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. പയ്യാമ്പലം സ്വദേശി കെ.അബ്‌ദുൾ ബാസിത് (21) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന റബീഹിന് (16) പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ഐശ്വര്യ ടൂറിസ്റ്റ് ബസിന് പിറകിൽ സ്‌കൂട്ടി ഇടിച്ചായിരുന്നു അപകടം.