തിരുവനന്തപുരം :- സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻ കുട്ടി. രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും പരാതികൾ ലഭിക്കുന്നുണ്ട്. അതേസമയം, രക്ഷിതാക്കളും വിദ്യാർഥികളും സ്വന്തം നിലയിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തില്ല. അവധിക്കാല ക്ലാസിൻ്റെ പേരിൽ രക്ഷിതാക്കളുടെ സമ്മതമില്ലാതെ പണംപിരിക്കുന്നുവെന്നാണ് ആക്ഷേപം.
കേരള വിദ്യാഭ്യാസചട്ടം ബാധകമല്ലാത്ത സ്കൂളുകളിലെ പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് രാവിലെ ഏഴര മുതൽ പത്തര വരെ അവധിക്കാല ക്ലാസ് നടത്താനാണ് ഹൈക്കോടതിവിധി. എല്ലാ സ്കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുകയെന്നതാണ് സാമൂഹികനീതിയെന്നും മന്ത്രി പറഞ്ഞു.