പള്ളിപ്പറമ്പ് :- മുസ്ലിം ലീഗ് പള്ളിപ്പറമ്പ് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗ് ഹൗസിൽ വെച്ച് പ്രാർത്ഥനാ സംഗമവും ഇഫ്താർ വിരുന്നും നടത്തി .മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
പരിപാടിയിൽ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂസുഫ്, ശാഖലീഗ് ജനറൽ സെക്രട്ടറി അബ്ദു പി.പി, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ അബ്ദുൾ ലത്തീഫ്, ജമാഅത്ത് പ്രസിഡന്റ്, സി. എം മുസ്തഫ ഹാജി, വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ്, പി.പി ഹനീഫ, മുഹമ്മദ് മൗലവി, ഖൈറുദ്ധീൻ, സി.കെ മഹമൂദ്ഹാജി, കെ.ഹംസ ഹാജി, റംസാൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.