കോഴിക്കോട്:-നാഥനായി സർവ്വവും ത്യജിച്ച് സ്ഫുടം ചെയ്തെടുത്ത മനസ്സും ശരീരവുമായി ആത്മ നിർവ്യതിയുടെ പെരുന്നാൾ ആഘോഷം വരും കാല ജീവിതത്തിനുള്ള കരുതലും ഊർജ്ജവുമാവ ണമെന്ന് പാണക്കാട് സയ്യി ദ് സാദിഖലി ശിഹാബ് തങ്ങൾ. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നണയുന്ന പെരുന്നാൾ സുദിനം പ്രാർത്ഥാ നിർഭരമായി ആഘോഷിക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
ആയിരം മാസങ്ങളെക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്റും ഒരായിരം ആത്മഹർഷങ്ങളും വർഷിക്കപ്പെട്ട മാസത്തിനുള്ള അർഹിക്കുന്ന യാത്രയയപ്പാവണമിത്. സർവ്വശ ക്തന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വർഗീയ ആനന്ദത്തിലേക്ക് ഉയർത്തപ്പെടലും കാംക്ഷിച്ച്, പ്രാർത്ഥിച്ച് ഒരു മാസം കാത്തിരു ന്ന് വന്നെത്തിയ സുദിനമാണിത്; വ്രത സമാപ്തിയുടെ വിജയാഘോഷം. പുത്തനു ടുപ്പിട്ട് അത്തറു പൂശി തഖ് ബീർ ധ്വനികളോടെ സ്രഷ്ടാവിൽ സർവ്വവും സമർപ്പിച്ച് ലോക സമാധാനത്തിന് പ്രതിജ്ഞ പുതൂക്കുന്ന ദിനം. കുടുംബബന്ധംചേർക്കാനും, അയൽക്കാരനെ ആദരിക്കാനും അനുയോജ്യമായ സ ന്ദർഭമാണ് പെരുന്നാൾ.
മനസ്സ് നിറയെ ആനന്ദവും ആഘോഷവുമായി കഴിഞ്ഞു കൂടേണ്ട പെരുന്നാൾ സുദിന ത്തിൽ കുടിവെള്ളത്തിന് പ്ര യാസപ്പെടുന്നവരെയും ഫല സീനിന്റെ മണ്ണിൽ നരകയാ തന അനുഭവിക്കുന്നവരെ യും ഓർക്കാതിരിക്കാൻ കഴി യില്ല. ഫലസ്തീനിലും ലോക ത്തിന്റെ വിവിധഭാഗങ്ങളിലും ജീവിക്കാനുള്ള അവകാശ ങ്ങൾ നിഷേധിക്കപ്പെട്ട് റമസാ നിൻ്റെ പുണ്യദിനങ്ങളിൽപോലുംനരഹത്യക്കിരയാവുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളായ മനുഷ്യർക്കായി പ്രാർത്ഥിക്കുകയും പീഡിത ജനതയോട് ഐ ക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യണം.
വേനൽ കടുത്ത സാഹച ര്യത്തിൽ കേരളത്തിൽ സമ്യദ്ധമായ മഴ ലഭിക്കാൻ പെരുന്നാൾ ദിനത്തിൽ പ്രാർത്ഥന നടത്താനും തങ്ങൾ ആഹ്വാനം ചെയ്തു. എല്ലാവർക്കും ഹ്യദ്യമായ ഈദുൽഫിത്വർ ആശംസകൾ