എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു


മട്ടന്നൂർ :-  എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്‌ച എയർ ഇന്ത്യ എക്സ‌്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് നിർത്തിയിരുന്നു. ഏപ്രിൽ 30 വരെയുള്ള ടിക്കറ്റുകൾ മാത്രമാണ് ലഭ്യമായിരുന്നത്. നിലവിൽ മേയ് 16 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് വെബ്സൈറ്റിൽ ഓപ്പണായിരി ക്കുന്നത്. സമയക്രമത്തിൽ മാറ്റമില്ല. 3091 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

 വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി കഴിഞ്ഞ നവംബറിലാണ് എയർ ഇന്ത്യ എക്സ‌്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ പ്രതിദിന സർവീസ് തുടങ്ങിയത്. ജനുവരിയിൽ പ്രതിദിന സർവീസിന് പുറമേ ആഴ്ച‌യിൽ 2 ദിവസം അധിക സർവീസും നടത്തിയിരുന്നു.

Previous Post Next Post