വൈദ്യുതി ഉപയോഗത്തിൽ കുതിച്ചുചാട്ടം


ന്യൂഡൽഹി :- രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ കുതിച്ചു ചാട്ടം. ഏപ്രിൽ 1-15 കാലയളവിൽ 7066 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ വർധന 10 ശതമാനം. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന ഉപയോഗം ഇക്കാലയളവിൽ 218 ജിഗാവാട്സാണ്. 

മുൻ വർഷം ഏപ്രിലിൽ ഇത് 216 ജിഗാ വാട്സ് ആയിരുന്നു. ഈ വർഷം ഏപ്രിൽ- ജൂൺ കാലയളവിൽ ഇത് 260 ആയി ഉയരുമെന്ന് വൈദ്യുത മന്ത്രാലയം കണക്കാക്കുന്നു. 2023ൽ ആയിരുന്നു ഏറ്റവും കൂടുതൽ ഉപയോഗം ഉണ്ടായത് - 243 ജിഗാ വാട്സ് 

Previous Post Next Post