കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവത്തിന് നാളെ തുടക്കമാകും


കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം എപ്രിൽ 22, 23, 24 തീയ്യതികളിൽ നടക്കും.

നാളെ എപ്രിൽ 22 തിങ്കളാഴ്ച വൈകീട്ട് 4:30ന് കരിങ്കൽക്കുഴി അയ്യപ്പ ഭജന മഠത്തിൽ നിന്ന്  കലവറ നിറയ്ക്കൽ ഘോഷയാത്ര  ആരംഭിക്കും. വൈകുന്നേരം 6:30ന് ദീപപ്രജ്വലനത്തോടെ സാംസ്കാരിക സന്ധ്യ ആരംഭിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ ഉദ്ഘാടനം നിർവഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജ്മ, മലബാർ ദേവസ്വം ബോർഡ് മെമ്പർ  പി.കെ മധുസൂദനൻ, ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരി എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും.

7:30 ന് വാദ്യ രത്നം പെരുതടി മുരളിധരമാരാരുടെ നേതൃത്വത്തിൽ 51 വാദ്യകലാകാരൻമാർ അണിനിരക്കുന്ന അരയാൽ തറമേളം, തുടർന്ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ദർപ്പണ സ്കൂൾ ഓഫ് ആർട്ട്സും, യുവധാര വനിത വേദിയും അവതരിപ്പിക്കുന്ന കൈ കൊട്ടികളിയും നടക്കും. 10:30 ന് മയ്യിൽ നാടകക്കൂട്ടം അവതരിപ്പിക്കുന്ന നാടകം മാടയുടെ ലോകം അരങ്ങേറും.

ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ ഉദയാസ്തമന പൂജ, കളഭാഭിഷേകം തുടർന്ന് ശ്രീഭൂതബലി ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 6:30 ന് വിജിൻ കാന്ത് വയലപ്രയുടെ നേതൃത്വത്തിലുള്ള തായമ്പക, തുടർന്ന് കൊളച്ചേരി ദേശവാസികൾ അവതരിപ്പിക്കുന്ന ന്യത്ത്യനൃത്യങ്ങൾ,

എപ്രിൽ 24 ബുധനാഴ്‌ച മഹോത്സവം, രാവിലെ 25 കലശപൂജ, തുടർന്ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് നീലേശ്വരം പ്രസാദ് മാരാരുടെ നേതൃത്വത്തിൽ കേളി, പഞ്ചവാദ്യം, തുടർന്ന് ആണലക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി അവതരിപ്പിക്കുന്ന തിരുനൃത്തം, രാത്രി 7 മണിക്ക് വമ്പിച്ച കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.




Previous Post Next Post