കൊളച്ചേരി :- നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 22 തിങ്കളാഴ്ച നടക്കും..
നാളെ രാവിലെ മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്ത് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. വൈകുന്നേരം 5 മണി മുതൽ തായമ്പക, ദീപാരാധന തുടർന്ന് തിടമ്പു നൃത്തം. ഉച്ചയ്ക്ക് പ്രസാദസദ്യയും ഉണ്ടായിരിക്കുന്നതാണ്.