ദമ്പതികളെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വിൽപ്പന ; രണ്ടുപേർ അറസ്റ്റിൽ


തളിപ്പറമ്പ് :- ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു. യു.പി സിദ്ധാർഥ് നഗറിലെ അബ്ദുൾ റഹ്മാൻ അൻസാ രി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരിമ്പത്തെ വാടകവീട്ടിലായിരുന്നു പ്രതികൾ താമസിച്ചത്.

അന്യസംസ്ഥാനക്കാരുൾപ്പെടെ രാത്രിയിലും ഈ വീട്ടിലെ സന്ദർശകരായെത്തുന്നത് കണ്ട് സംശയം തോന്നിയ പരിസരവാസികൾ പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. എസ്.ഐ.പി. റഫീഖ്, സി.പി.ഒ.മാരായ ഷാജു തോമസ്, ലതിക, ഡ്രൈവർ മുജീബ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Previous Post Next Post