ജിദ്ദ :- ഉംറ വിസാ കാലാവധിയിൽ മാറ്റം വരുത്തി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഇനിമുതൽ ഉംറ വിസ നൽകുന്ന ദിവസം മുതൽ വിസാ കാലാവധി ആരംഭിക്കും. നേരത്തേ സൗദി അറേബ്യയിൽ പ്രവേശിക്കുന്ന ദിവസം മുതലാണ് കാലാവധി കണക്കാക്കിയിരുന്നത്. 90 ദിവസമാണ് ഈ വിസയിൽ രാജ്യത്ത് തങ്ങാനാവുക.
എന്നാൽ, ഹജ്ജ് സമയമായതിനാൽ ഏതു ദിവസം വിസ കിട്ടിയാലും ദുൽ ഖഅദ് 15 വരെയേ അതിന് കാലാവധിയുണ്ടാകൂ. ദുൽ ഖഅദ് 29 വരെയായിരുന്ന കാലാവധിയാണ് പുതിയ ഉത്തരവ് പ്രകാരം ചുരുക്കിയത്.