ദുർബലരെ സഹായിക്കൽ വിശ്വാസപരമായ ധർമം - എസ്.വി മുഹമ്മദലി മാസ്റ്റർ


പള്ളിപ്പറമ്പ് :- കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് കാരുണ്യ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അദ്ധ്യക്ഷനായി. പ്രമുഖ മനശാസ്ത്ര പരിശീലകനും അധ്യാപകനുമായ  എസ്.വി മുഹമ്മദലി മാസ്റ്റർ സ്നേഹ സംവേദനം നടത്തി.

 ദുർബലരെ സഹായിക്കുക എന്നത് നമ്മുടെ വിശ്വാസപരമായ ധർമ്മമാണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടുന്ന ആളുകൾക്ക് ദൈവം വലിയ സൗഭാഗ്യമാണ് നൽകുന്നതെന്നും എസ്.വി മുഹമ്മദലി മാസ്റ്റർ പറഞ്ഞു. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനത്തിലൂടെ ഇന്നത്തെ കാലത്ത് നിരവധി നേട്ടങ്ങളാണ് ഉണ്ടാകുന്നത് എന്നും മുഹമ്മദലി മാസ്റ്റർ കൂട്ടിച്ചേർത്തു.

പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖത്തീബ് ഫായിസ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ടി.വി ഹസൈനാർ മാസ്റ്റർ മയ്യിൽ, സെക്രട്ടറി സി.കെ മഹ്മൂദ്, പഞ്ചായത്തംഗങ്ങളായ സൈഫുദ്ദീൻ നാറാത്ത്, കെ.മുഹമ്മദ് അശ്രഫ്, കെ.പി അബ്ദുൽ സലാം, ബഷീർ മാസ്റ്റർ കുറ്റ്യാട്ടൂർ, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ പാട്ടയം, അഹ്മദ് തേർലായി, ഹാഫിസ് മാജിദ് ഫൈസി കമ്പിൽ, എം.അബ്ദുൽ അസീസ്, കുഞഹമ്മദ് കുട്ടി മയ്യിൽ, ഹംസ മൗലവി പള്ളിപ്പറമ്പ്, എം.എം സഅദി, അസീസ് ഹാജി മയ്യിൽ, പി.ടി അബ്ദുൽ ഖാദർ സഖാഫി, ജബ്ബാർ മാസ്റ്റർ ചേലേരി, മുഹമ്മദ് വളക്കൈ, കൈപയിൽ അബ്ദുള്ള, അശ്രഫ് സഖാഫി, സി.എം മുസ്തഫ ഹാജി തുടങ്ങിയവർ സംസാരിച്ചു . പി.ടി.എച്ച് മേഖലാ ജനറൽ സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും, സെക്രട്ടറി മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

Previous Post Next Post