പുതിയതെരു :- ചൂരി റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതിനെതിരേ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയതെരുവില്‍ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷുക്കൂർ മങ്കടവ്, ട്രഷർ ഇസ്മായിൽ പൂതപ്പാറ, മണ്ഡലം കമ്മിറ്റി അംഗം റാഷിദ് പുതിയതെരു നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, വൈസ് പ്രസിഡണ്ട്, റഹീം പൊയ്ത്തുംകടവ്, ഫാറൂഖ് കക്കാട് എന്നിവർ സംസാരിച്ചു.
റിയാസ് മൗലവിയുടെ ഘാതകരെ വെറുതെവിടുന്നതിന് കാരണക്കാരായ പോലിസുകാരും പ്രോസിക്യൂഷനും അദ്ദേഹത്തിന്റെ ഭാര്യയുടെ കണ്ണീരിന് വില നല്‍കേണ്ടിവരുമെന്ന് അബ്ദുല്ല നാറാത്ത് പറഞ്ഞു. സംഘപരിവാരത്തിന് ദാസ്യവേല ചെയ്യുന്ന കേരളാ പോലിസിനെ നിയന്ത്രിക്കാനാവാത്ത ഭരണകൂടങ്ങള്‍ രാജ്യത്തെ അപകടപ്പെടുത്തുകയാണെന്നും അബ്ദുല്ല നാറാത്ത് കൂട്ടിച്ചേർത്തു.