ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ കുടുംബ സംഗമവും നെയ്യമൃത് കൂട്ടായ്മയും സംഘടിപ്പിച്ചു


കൊട്ടിയൂർ :- ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ കുടുംബ സംഗമവും നെയ്യമൃത് കൂട്ടായ്മയും സംഘടിപ്പിച്ചു. ഏറാമല എടവന മഠത്തിൽ നടന്ന പരിപാടി കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി സുബ്രമണ്യൻ നായർ ഉദ്ഘാടനം ചെയ്തു. ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി പ്രസിഡണ്ട്‌ സേതു മാധവൻ നായർ അധ്യക്ഷനായി. 

ബ്രഹ്മശ്രീ കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട്, വില്ലിപ്പാലൻ വലിയ കുറുപ്പ്, തെമ്മേങ്ങാടൻ മൂത്ത നമ്പ്യാർ എന്നിവർ അനുഗ്രഹ ഭാഷണം നടത്തി. കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപറേഷൻ ഡയരക്ടർ കെ.സി സോമൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. അനുശോചന പ്രേമേയം സന്തോഷ്‌ വില്ലിപ്പാലനും പ്രവർത്തന റിപ്പോർട്ട് സമിതിയുടെ ജനറൽ സെക്രട്ടറി മഹേഷ്‌ മാസ്റ്റരും അവതരിപ്പിച്ചു. പുതുതായി മലബാർ ദേവസ്വം ബോർഡ്‌ അംഗമായി തിരഞ്ഞെടുത്ത ടി.എൻ.കെ ശശീന്ദ്രൻ മാസ്റ്റർ, ചടങ്ങിൽ അനുമോദിച്ചു. മുഴുവൻ നെയ്യമൃത് മഠം കാരണവന്മാരെ ആദരിക്കുകയും വിവിധ മേഖലയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

NSS വടകര താലൂക് യൂണിയൻ പ്രസിഡന്റ് പി.ശശീന്ദ്രൻ നമ്പ്യാർ, പദ്മനാഭ കുറുപ്പ്, ചന്ദ്രൻ ടി..എസ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ രാമകൃഷ്‌ണൻ മാസ്റ്റർ സ്വാഗതവും സമിതി വൈസ് പ്രസിഡന്റ്‌ വിശ്വമോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി .

Previous Post Next Post