കമ്പിൽ :- ഐഎംസിസി അബുദാബി കമ്മിറ്റിയും നാഷണൽ പ്രവാസി ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി ഇഫ്താർ വിരുന്നും റംസാൻ കിറ്റ് വിതരണവും നടത്തി. ഐഎൻഎൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ മെമ്പർ മുസ്തഫ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു.
ഐഎൻഎൽ സംസ്ഥാന പ്രവർത്തകസമിതി അംഗം സിറാജ് തയ്യിൽ, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ പാവന്നൂർ, തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് അഷറഫ് കയ്യങ്കോട് , സെക്രട്ടറി അഷ്റഫ് മാസ്റ്റർ, ഇനാഫ് , ജില്ലാ പ്രസിഡണ്ട് ടി.കെ മുഹമ്മദ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സക്കറിയ കമ്പിൽ സ്വാഗതം പറഞ്ഞു.