മയ്യിൽ :- LDF സ്ഥാനാർഥി എം.വി ജയരാജൻ കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകളിൽ പര്യടനം നടത്തി. മലപ്പട്ടത്ത് തലക്കോട് നിന്നാണ് പര്യടനം ആരംഭിച്ചത്. എം.വി ജയരാജനെ പാളത്തൊപ്പി അണിയിച്ചായിരുന്നു ആദ്യ സ്വീകരണം. കേന്ദ്രങ്ങളിലെല്ലാം പടക്കം പൊട്ടിച്ചും വാദ്യഘോഷത്തെടെയുമായിരുന്നു സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കണ്ടക്കൈയിൽ ചെഗുവേരയുടെ തൊപ്പിയണിയിച്ചാണ് സ്വീകരിച്ചത്.
മലപ്പട്ടം തലക്കോട് നിന്നാരംഭിച്ച പര്യടനം രാത്രി കട്ടോളിയിലാണ് സമാപിച്ചത്. ഭഗത്സിംഗ് വായനശാല, വെങ്ങലേരികുന്ന് കോളനി, പാവന്നൂർമെട്ട, പോറോളം, കാവിൻമൂല, വേളം പൊതുജന വായനശാല, കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല, മേച്ചേരി, കൊവ്വക്കാട്, മുല്ലക്കൊടി, നണിയൂർ നമ്പ്രം, കരിങ്കൽക്കുഴി, കൊളച്ചേരി, കൊളച്ചേരിപ്പറമ്പ് , പ്രതിഭാക്ലബ്ബ്, തെക്കേക്കര, ചേലേരിമുക്ക്, ചെമ്മാടം, കാട്ടിലെപീടിക, നിരന്തോട്, കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം, കാരാറമ്പ്, കാഞ്ഞിരോട്ട് , തരിയേരി എന്നിവിടങ്ങളിലും സ്വീകരണം നൽകി.
ടി.കെ ഗോവിന്ദൻ, കെ.സന്തോഷ്, എൻ.അനിൽകുമാർ, കെ.ചന്ദ്രൻ, പി.മുകുന്ദൻ, വേലിക്കാത്ത് രാഘവൻ, കെ.വി ഗോപിനാഥ്, പി.വി വത്സൻ, കെ.സാജൻ പി.പി വിനോദ്, അനിൽ പുതിയ വീടിൽ, മീത്തൽ കരുണൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.