കണ്ണൂർ :- ലോക്സഭാ മണ്ഡലത്തിലെ NDA സ്ഥാനാർത്ഥി സി രഘുനാഥ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. 2 സെറ്റ് പത്രികയാണ് നൽകിയത്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെയും, ബിജെപി നേതാവ് എൻ ശ്രീകാന്തിന്റെയും നേതൃത്വത്തിലായിരുന്നു പത്രിക സമർപ്പണം.