ലോക്സഭാ തെരഞ്ഞെടുപ്പ് ; UDF സ്ഥാനാർത്ഥി കെ.സുധാകരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു


കണ്ണൂർ :- കണ്ണൂരിലെ UDF സ്ഥാനാർത്ഥി കെ.സുധാകരൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരികൂടിയായ ജില്ല കളക്ടർ അരുൺ.കെ.വിജയന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.യുഡിഎഫ് നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിന് എത്തി. ഡിസിസി ഓഫീസിൽ നിന്നും പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് പത്രിക സമർപ്പണത്തിന് എത്തിയത്.

ഡി സി സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്, എം എൽ എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുൽ കരീം ചേലേരി ,സി എ അജീർ, ടി.ഒ മോഹനൻ, ഇല്ലിക്കൽ അഗസ്തി, വട്ടക്കണ്ടി അഹമ്മദ് ,കെ പ്രമോദ്,വി വി പുരുഷോത്തമൻ ചന്ദ്രൻ തില്ലങ്കേരി, കെ ജയന്ത്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.4 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ഗാന്ധി ശില്പത്തിലും, യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിയാണ് പത്രിക സമർപ്പണത്തിനായി കലക്ട്രേറ്റിലേക്ക് പുറപ്പെട്ടത്.പത്രിക സമർപ്പണത്തിന് കളക്ടറേറ്റിൽ എത്തുന്നതിനുമുമ്പായി മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകർ കെ.സുധാകരനെ അനുഗമിച്ചു.വാദ്യമേളവും മുദ്രാ വാക്യം വിളിയും പ്രവർത്തകർക്ക് ആവേശമായി.

വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് കെ.സുധാകരൻ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ കെ സുധാകരൻ പയ്യാമ്പലത്ത് സന്ദർശനം നടത്തി. മുൻ കാല നേതാക്കളുടെ പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. മുസ്ലിം ലീഗ് നേതാവ് വി കെ അബ്ദുൽഖാദറിന്റെ കുടുംബം,ലീഗ് നേതാവ് കുഞ്ഞഹമ്മദ് സാഹിബ് എന്നിവരുൾപ്പെടെയുള്ള മുൻകാല നേതാക്കളുടെ വസതികൾ സന്ദർശിച്ച് അനുഗ്രഹം വാങ്ങി.

Previous Post Next Post