SSLC പരീക്ഷാ ഫലം മെയ് രണ്ടാം വാരം


തിരുവനന്തപുരം :- എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പൂർത്തിയായി. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് പൂർത്തിയാകും. ടാബുലേഷനും ഗ്രേസ് മാർക്ക് ചേർക്കുന്ന തടക്കമുള്ള ജോലികളും ബാക്കിയുണ്ട്. ഇത്തവണ മൂല്യനിർണയം നേരത്തേ പൂർത്തിയാക്കാനായെങ്കിലും ഫലപ്രഖ്യാപനം മുൻപ് അറിയിച്ചതനുസരിച്ച് മേയ് രണ്ടാം വാരമായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 

ആദ്യം എസ്എസ്എൽസി ഫലമാണ് പ്രഖ്യാപിക്കുക. എസ്എസ്എൽസി മൂല്യനിർണയത്തിൽ പതിനായിരത്തിലേറെ അധ്യാപകരും പ്ലസ് വൺ, പ്ലസ്ടു മൂല്യനിർണയത്തിൽ കാൽലക്ഷത്തോളം അധ്യാപകരുമാണ് പങ്കെടുത്തത്.

Previous Post Next Post