കോഴിക്കോട് :- ബന്ധുവിൻ്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ ഞണ്ടാടിപ്പാറ ചാലിൽ ഹൗസിൽ പി.കെ നിസാറിന്റെ ഭാര്യ നസീമ (41), മകൾ ഫാത്തിമ നഹ്ല (15) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കവേ വൈകിട്ട് അഞ്ചിന് കടന്നു പോയ സമ്പർക്കക്രാന്തി എക്സ്പ്രസാണ് ഇടിച്ചത്.
നസീമ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമ നഹ്ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. കുണ്ടായിത്തോട് കൊല്ലേരിപ്പാറയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവരെത്തിയത്. നസീമയുടെ മറ്റൊരു മകൾ : ഫാത്തിമ നിഹാല.