ചേലേരി :- UDF സ്ഥാനാർഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് 151-ാം ബൂത്ത് കമ്മിറ്റി (ദാലിൽ) ചേലേരി മാപ്പിള എ.എൽ.പി സ്കൂളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. നൂറുദ്ധീൻ എ.പിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് ജില്ല എക്സിക്യൂട്ടീവ് മെമ്പർ കെ.എം ശിവദാസൻ, MSF ഹരിത ജില്ല ജനറൽ സെക്രട്ടറി ടി.പി ഫർഹാന, വിജേഷ് ചേലേരി സംസാരിച്ചു. യോഗത്തിൽ സന്തോഷ് കുമാർ എം.സി സ്വാഗതവും അസ്മ കെ.വി നന്ദിയും പറഞ്ഞു.