കൊളച്ചേരിയിൽ UDF പോളിംങ് ഏജൻറിൽ നിന്നും വോട്ടർ പട്ടിക തട്ടിയെടുത്ത് നശിപ്പിച്ചതായി പരാതി

 


കൊളച്ചേരി:- വോട്ടിങ് നടക്കുന്നതിനിടെ പോളിങ് ഏജന്റുമാരിൽ നിന്ന് വോട്ടർപ്പട്ടിക തട്ടിയെടുത്ത് നശിപ്പിച്ചതായി പരാതി. കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി. സ്കൂ‌ ളിലെ 156-ാം നമ്പർ ബൂത്തിലെ യു.ഡി.എഫ്. ഏജന്റിന്റെയും മറ്റു രണ്ട് സ്വതന്ത്രസ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ യും പക്കൽനിന്നാണ് വോട്ടർപ്പട്ടിക തട്ടിയെടുത്ത് നശിപ്പിച്ചത്. 

സി.പി.എം. പ്രവർത്തകരാണ് തട്ടിയെടുത്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകിയപരാതിയിലുള്ളത്. തുടർന്ന് യു.ഡി.എഫ്. പ്രർത്തകർ രണ്ടുതവണ പട്ടിക എത്തി ച്ചുനൽകിയെങ്കിലും അതെല്ലാം നശിപ്പിച്ചുവെന്നും പരാതിയിലുണ്ട്. പിന്നീട് പട്ടികയില്ലാതെ പോളിങ് സമാപിക്കുന്നതുവരെ ഏജന്റുമാർ ബൂത്തിലിരിക്കുകയായിരുന്നു.

Previous Post Next Post