കൊളച്ചേരി :- യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ പര്യടനം നടത്തി. അയ്യങ്കോൽ പള്ളി പരിസരത്ത് നിന്നും അഡ്വ.സണ്ണി ജോസഫ് എംഎല്‍എ പര്യടനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും , ബോംബ് രാഷ്ട്രീയം സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബോംബ് നിര്‍മ്മിച്ചവരുമായി ബന്ധമില്ലെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. സി പി എമ്മും ബോംബ് നിര്‍മ്മിച്ചവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷ് പറഞ്ഞ പച്ചക്കള്ളം അവര്‍ തന്നെ വിഴുങ്ങും. അപ്പോൾ ബോംബ് പൊട്ടി മരിച്ച ആളെ രക്തസാക്ഷിയായി പ്രഖ്യാപിക്കും. സി പി എം ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാവണം. രാജ്യം തകർക്കുന്ന ഫാസിസ്റ്റ് ഭരണം താഴെയിറക്കാനല്ല മറിച്ച് മാര്‍ക് സിസ്റ്റ് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.ചിഹ്നം നഷ്ടപ്പെട്ടാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും അര്‍ഹതപ്പെട്ട ചിഹ്നം ബോംബാണെന്നും അദ്ദേഹം പറഞ്ഞു.
കോൾമൊട്ട , പറശ്ശിനിക്കടവ്, കോർളായി, കൊളച്ചേരിമുക്ക്, കമ്പിൽ,ചേലേരി, കയച്ചിറ കനാൽ ,പള്ളിപ്പറമ്പ്, നെല്ലിക്കപാലം, മയ്യിൽ ടൗൺ, ഏട്ടേയാർ, മലപ്പട്ടം പറമ്പ്,അടൂര് , അടവാപുറം, ചുളിയാട് കടവ് ,വാരച്ചാൽ, വടുവൻകുളം, ചെറുവത്തലമൊട്ട , വില്ലേജ് മുക്ക് എന്നിവിടങ്ങളിലെ പര്യടന ശേഷം പള്ളിയത്ത് സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ബ്ലാത്തൂര്‍, ഒ.പി ഇബ്രാഹിംകുട്ടി മാസ്റ്റര്‍, റിജില്‍ മാക്കുറ്റി, രജനി രാമാനന്ദ്, വി.പി അബ്ദുള്‍ റഷീദ്, മഹമൂദ് അള്ളാകുളം,അലി മംഗര, രജിത്ത് നാറാത്ത് ,ഇ ടി രാജീവൻ ,മനോജ് കൂവേരി ,വിജിൽ മോഹനൻ , പി.കെ സരസ്വതി ,കെ.പി ശശിധരൻ ,കെ.എം ശിവദാസൻ ,എം.വി രവീന്ദ്രൻ ,ഷംസീർ ആലക്കാട്ട് ,സമദ് കടമ്പേരി ,നൗഷാദ് ബ്ലാത്തൂർ, എ.എൻ ആന്ദൂരാൻ, ആദംകുട്ടി, പി.എം പ്രേംകുമാർ , സി.എച്ച് മൊയ്‌ദീൻ കുട്ടി ,ടി.പി സുമേഷ് ,സുകുമാരൻ, വിനോദ് പി.കെ ,തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.