ദുബൈ :- കണ്ണൂർ സിറ്റിയിലെ റമദാൻ ആഘോഷ രാവുകളെ അനുസ്മരിപ്പിക്കുന്നതാണ് ദുബൈ കരാമയിൽ ഇത്തവണ സംഘടിപ്പിച്ച റമദാൻ ഫുഡ് ഫെസ്റ്റിവൽ. കഥപറച്ചിലും കുട്ടികൾക്കും മുതിന്നവർക്കുമുള്ള മറ്റു വിവിധ ഇനം പരിപാടികൾ കൂടാതെ ചെരണ്ടി ഐസും ഉപ്പലിട്ടതും മറ്റും വിൽക്കുന്ന അനേകം ചെറു കടകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കറാമ ഷെയ്ഖ് ഹംദാൻ കോളനിയിൽ നടക്കുന്ന ഈ ആഘോഷം ദുബായ് ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലെ പട്ടികയിലും ഉണ്ട്. ഈ ആഘോഷം ഏപ്രിൽ 13 വരെ നീണ്ടു നിൽക്കും.
ചെറുകടകൾക്ക് പുറത്ത് മലയാളത്തിൽ എഴുതിയ ഭക്ഷണ വിവരങ്ങളുടെ പട്ടിക കാണുമ്പോൾ നാം ഒരുവേള നാട്ടിലാണോ ഉള്ളതെന്ന് തോന്നിപ്പോകും. കരാമയിൽ 55 ഓളം ഭക്ഷണ ശാല കൾ സ്ഥിതിചെയ്യുന്ന തെരുവോരത്താണ് ഈ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത് എന്നതിനാൽ രാത്രിയിലെ തണുത്ത കാലാവസ്ഥയിൽ വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ രുചിക്കാൻ ഇവിടെ എത്തുന്നവർക്ക് സാധിക്കും.