കണ്ണൂർ :- ഓൺലൈൻ വഴി വായ്പയ്ക്ക് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. ഓൺലൈനിൽ പരസ്യം കണ്ട് ലോണിന് അപേക്ഷിച്ചതായിരുന്നു.
തുടർന്ന് വായ്പ ലഭിക്കുന്നതിനായി സേവനനിരക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുസംഘം യുവാവിനെ ബന്ധപ്പെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ സേവനനിരക്കോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.