മയ്യിൽ :- BJP മയ്യിൽ സംഘടനാ മണ്ഡലം കുറ്റ്യാട്ടൂർ 186-ാം നമ്പർ ചെക്കിക്കാട് ബൂത്ത് കമ്മറ്റി യോഗവും തെരഞ്ഞെടുപ്പ് അവലോകനവും നടന്നു. ബൂത്ത് പ്രസിഡൻ്റ് ജ്യോതി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി ജില്ലാ കമ്മറ്റി മെമ്പർ ടി.സി മോഹനൻ സംസാരിച്ചു.
ശ്രീഷ് മീനാത്ത് , ബാബുരാജ് രാമത്ത് , മിഥുൻ മാണിയേരി , ശിവരാമകൃഷ്ണൻ എന്നിവർ ബൂത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വിശകലനം ചെയ്തു സംസാരിച്ചു. ഒന്നര വർഷത്തിനുള്ളിൽ നടക്കാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിക്കാനും ബൂത്ത് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.