ചട്ടുകപ്പാറ :- ചട്ടുകപ്പാറയിലെ ഡേവിഡ് ആൽബർട്ടിൻ്റെയും ഉഷ ആൽബർട്ടിൻ്റെയും മകൾ എ.രമ്യയുടെ ഏഴാം ചരമവാർഷികദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു തുക ഏറ്റുവാങ്ങി.
ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ പി.രാജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.