മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അയനത്ത് ചന്ദ്രശേഖരൻ നമ്പ്യാർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും, എം.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മയ്യിൽ പ്രീമിയർ ലീഗ് ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഫൈനൽ മത്സരം മെയ് 19 ഞായറാഴ്ച രാവിലെ 8 മണി മുതൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
എയ്‌സ് ബിൽഡേഴ്സ് മയ്യിലും - നാച്വറൽ സ്റ്റോൺ പാർക്ക് പാടിക്കുന്നും തമ്മിൽ ഫൈനൽ മത്സരം നടക്കും. ഉച്ചയ്ക്ക് 1.30 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹു. രാജ്യസഭാ എം.പി ഡോ.വി.ശിവദാസ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.
ടൂർണ്ണമെന്റ് സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, രാജു പപ്പാസ്, ഹാഷിം വി.പി,ഷിനോയ്.പി, സുജേഷ്.ടി, ഷൈജു ടി.പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.