കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സുകാർ എഴുതിയ പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സുകാർ എഴുതിയ കഥകളും പാട്ടുകളും ചിത്രങ്ങളുമെല്ലാം ചേർത്ത് എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കയ്യൂർ സ്മാരക വായനശാലയ്ക്ക് കൈമാറി. കുട്ടികളുടെ പുസ്തകങ്ങൾ ഇനി ലൈബ്രറി അലമാരയിലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾക്കൊപ്പമുണ്ടാകും.  വായനശാലയിൽ നടന്ന ചടങ്ങിൽ കുട്ടികൾ വായനശാല പ്രസിഡൻ്റ് എം.ഗൗരിയെ പുസ്തകങ്ങൾ ഏല്പിച്ചു. കുട്ടികളെ ലൈബ്രറിയിലെ വരിക്കാരായി ചേർത്ത് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.  

കൊളച്ചേരി എഡ്യുക്കേഷനൽ സൊസൈറ്റി വൈസ് പ്രസിഡന്റ് പി.പി കുഞ്ഞിരാമൻ അധ്യക്ഷനായി. പ്രഥമാധ്യാപകൻ വി.വി ശ്രീനിവാസൻ, ഒന്നാം ക്ലാസ് ടീച്ചർ വി.വി രേഷ്മ എന്നിവർ വിശദീകരണം നടത്തി. പി.ടി.എ പ്രസിഡൻ്റ് ടി.വി സുമിത്രൻ, മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ്, പി.പി നാരായണൻ, ടി.സുബ്രഹ്മണ്യൻ, ജ്യോതി വി.പി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഷിജിൻ എം.വി സ്വാഗതവും ലൈബ്രേറിയൻ നിത്യ.ടി നന്ദിയും പറഞ്ഞു. രക്ഷിതാക്കളും വായനശാലാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
















Previous Post Next Post