കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ ഷാജി നിവാസിൽ ടി.വി ചന്ദ്രമതിയുടെ 40-ാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മകൾ ടി.വി ശ്യാമള ടീച്ചറിൽ നിന്നും CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറിയും IRPC മയ്യിൽ സോണൽ ചെയർമാനുമായ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.
CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.രാമചന്ദ്രൻ , ഇ.പി ജയരാജൻ, എ.കൃഷ്ണൻ , കെ.വി പത്മജ ,കെ.വി നാരായണൻ എന്നിവരും കുടുംബാഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.