പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം , ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കണ്ണൂർ, മിംസ് ആശുപത്രി കണ്ണൂർ എന്നിവർ സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പെരുമാച്ചേരി എ.യു.പി സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജനറൽ മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ ആസ്റ്റർ മിംസ് ആശുപത്രിയും നേത്ര പരിശോധനയ്ക്ക് വിഷൻ പ്ലസ് ഐ കെയർ, കണ്ണൂരും നേതൃത്വം നൽകി രഞ്ജിത്തിന്റെ അധ്യക്ഷതയിൽ കെ.ജി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.ആസ്റ്റർ മിംസ് ക്യാമ്പ് കോഡിനേറ്റർ രാജു തോമസ് ക്യാമ്പ് വിശദീകരണം നടത്തി.
കൃഷ്ണൻ, റൈജു, വിജേഷ് , രാമകൃഷ്ണൻ, സതീഷ്, സമ്പത്ത്, മാഹീന്ദ്രൻ, എം.അശോകൻ, ശിവരാമൻ ജയേഷ്, സുധീഷ്, അവന്തിക, കൃഷ്ണപ്രിയ, ആവണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രദീപ്കുമാർ ഒ.സി സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു. വി.കെ നാരായണൻ, കെ.എം നാരായണൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, എം.ബി കുഞ്ഞിണ്ണക്കൻ, എ.കെ കുഞ്ഞിരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിനോദ് കുമാർ.കെ, ബിജിത്ത് കെ.കെ എന്നിവർ ചേർന്ന് ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാരെ ആദരിച്ചു.