കേരളത്തിലും ഇനി സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ്
കൊച്ചി :- സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിൻസി വേൾഡ് ട്രാവൽ. ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകൾ റെയിൽവേയുടെ ഭാരത് ഗൗരവ് യാത്രയിൽ ഉൾപ്പെടുന്നതാണ്. റെയിൽവേയുടെ സിഗ്നലിങ്ങും ട്രാക്കും ഉൾപ്പെടെയുള്ള ഗതാഗത സംവിധാനത്തിലാണ് സർവീസ് നടത്തുക. ചെന്നൈ ആസ്ഥാനമായ എസ്.ആർ.എം.പി.ആർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെയിൻ ഓടിക്കുന്നത് റെയിൽവേയുടെ ലോക്കോ പൈലറ്റുമാരായിരിക്കും. വിവരങ്ങൾക്ക് : 8089021114, 8089031114, 8089041114.