കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. ദാറുൽ ഹസനാത്ത് വൈസ് പ്രസിഡൻറ് സയ്യിദ് അലി ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അധ്യക്ഷനായി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി. ഹജ്ജ് കർമ്മം പൂർത്തിയാവുന്നതോടെ പരിശുദ്ധരായിത്തീരുന്ന ഹാജിമാർ സദാചാര നിഷ്ഠ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ  പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പുറപ്പെടുന്ന നിരവധിപേർ  പഠന ക്ലാസിൽ പങ്കെടുത്തു. നിസാർ അതിരകം, ഇസ്മായിൽ ഹാജി കടവത്തൂർ ,മുശ്താഖ് ദാരിമി, കെ.പി ആലിക്കുഞ്ഞി, എ.ടി മുസ്തഫ ഹാജി, കെ.പി അബൂബക്കർ ഹാജി, ആലിഹാജി, അനസ് ഹുദവി, സി.എൻ അബ്ദുറഹ്മാൻ, വി.എ മുഹമ്മദ് കുഞ്ഞി, ശരീഫ് മാസ്റ്റർ, എം.വി ഹുസൈൻ, മുസ്തഫ ഹാജി കാഞ്ഞിരോട്, സത്താർ ഹാജി, ഇ.വി മുഹമ്മദ്, അബ്ദുറഹ്മാൻ ഹാജി, ആലിക്കുഞ്ഞി.സി, കെ.സി അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. സി.പി മായിൻ മാസ്റ്റർ സ്വാഗതവും പി.പി ഖാലിദ് ഹാജി നന്ദിയും പറഞ്ഞു.

Previous Post Next Post