സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന്റെയും കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ അവധിക്കാല പ്രോഗ്രാം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന്റെയും കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ അവധിക്കാല പ്രോഗ്രാം 'കളിവീട് ' സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ എ.വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു. അധ്യാപികമാരായ ഷമീറ എം.കെ, ഗ്രീഷ്മ കെ.കെ, റിട്ട: അധ്യാപകൻ എം.പത്മനാഭൻ മാസ്റ്റർ വായനശാല പ്രസിഡണ്ട് ടി.ബൈജു, സെക്രട്ടറി ഇ.സുഭാഷ്, ജോയിൻ്റ് സെക്രട്ടറി സുഷാന്ത് കെ.എം എന്നിവർ സംസാരിച്ചു.



Previous Post Next Post