തിരുവനന്തപുരം :- ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) പതിവിലും കൂടുതൽ മഴ പെയ്യും. ജൂണിലും മഴ കൂടുതലായിരിക്കും. കാലവർഷം അഞ്ചുദിവസത്തിനകം കേരളത്തിലെത്താനുള്ള സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലവർഷത്തെ സംബന്ധിച്ച കാലാവസ്ഥാവകുപ്പിൻ്റെ പുതിയ പ്രവചനത്തിൽ പറയുന്നു. വൈകാതെ സാധാരണസ്ഥിതിയിലേക്ക് എത്തും. ഇതിനു നേർവിപരീതമായ ലാ നിനോ സാഹചര്യം ഈ കാലവർഷക്കാലത്ത് ഉണ്ടാകും. ഇത് കൂടുതൽ മഴ പെയ്യാൻ ഇടയാക്കും. ഇത്തവണ 106 ശതമാനം വരെ മഴ ലഭിക്കാം.