മയ്യിൽ: -തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച കൊടുവള്ളി ബാലൻ അനുസ്മരണം കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. . ലൈബ്രറി കൗൺസിൽ ജില്ലാസെക്രട്ടറി പി കെ വിജയൻ അധ്യക്ഷത വഹിച്ചു.
എൻ കെ രാജൻ, സി പി നാസർ, എം ഭരതൻ , പുച്ചേരി ബാലൻ, വി വി വിജയൻ, കെ കെ റിജേഷ്, പി ബാലൻ, വി രാമചന്ദ്രൻ, സി കരുണാകരൻ, കെ രാമചന്ദ്രൻ, കെ പി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ സി ശ്രീനിവാസൻ സ്വാഗതവും എം ഷൈജു നന്ദിയും പറഞ്ഞു.