വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊന്നു

 


 ആലക്കോട്:- വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്ന ദേവസ്യ (76) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. ആലക്കോട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തളിപ്പറമ്പ് കപ്പാലം മുക്കോലയിൽ താമസിക്കുന്ന ആളാണ് കേസിലെ പ്രതിയെന്ന് പോലീസ് പറഞ്ഞു. തങ്കച്ചൻ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്തയാളാണ്.

Previous Post Next Post