റിസോഴ്സ് പേഴ്‌സൺസായി പെരുവങ്ങൂർ എൽ.പി സ്കൂളിലെ അധ്യാപക സഹോദരിമാർ

 



മയ്യിൽ:-അധ്യാപക പരിശീലനത്തിൽ റിസോഴ്സ‌് പേഴ്‌സൺസായി അധ്യാപക സഹോദരിമാർ.പെരുവങ്ങൂർ എൽ പി സ്‌കൂളിലെ അധ്യാപികമാരായ ലയ ലക്ഷ്‌മണൻ, ലീതു ലക്ഷ്മ‌ണൻ എന്നിവരാണ് സമഗ്ര ശിക്ഷാ തളിപ്പറമ്പ് സൗത്ത് ബിആർസി യുടെ നാലാം തരം അധ്യാപകർക്കായി നടത്തിയ പരിശീലനത്തിന് നേതൃത്വം നൽകിയത്.

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല പരീശീലനത്തിൻ്റെ ഒന്നാം ഘട്ടം 18-ന് ശനിയാഴ്‌ച സമാപിക്കും. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലും യു പി സയൻസ്, മലയാളം, ഗണിത ശാസ്ത്രം, ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ്, മലയാളം എന്നിവയുമാണ് ഒന്നാം ഘട്ടത്തിലെ പരിശീലനങ്ങൾ.

രണ്ടാം ഘട്ട പരിശീലനങ്ങൾ 21-ന് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച് ദിവസങ്ങളിലായി നടക്കും.

Previous Post Next Post