എം.കെ മൊയ്തു ഹാജി അനുസ്മരണം സംഘടിപ്പിച്ചു

 


 

കൊളച്ചേരി :-കഴിഞ്ഞ ദിവസം നിര്യാതനായ പ്രവാസി ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം  പ്രസിഡണ്ടും, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായിരുന്ന എം കെ മൊയ്തു ഹാജിയുടെ അനുസ്മരണം പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ സംഘടിപ്പിച്ചു കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു

മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, കമ്പിൽ ലത്വീഫിയ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി പി.പി. മുജീബ് റഹ്മാൻ, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, പന്ന്യങ്കണ്ടി മഹല്ല് പ്രസിഡണ്ട് പി.പി ഖാലിദ് ഹാജി, എൻ നസീർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ഹംസ മൗലവി പള്ളിപ്പറമ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.



Previous Post Next Post