നൂഞ്ഞേരി :- മർകസുൽ ഹുദാ 15 ആം വാർഷിക സനദ് ദാന സമ്മേളനത്തിന്റെയും ആർ ഉസ്താദ് ആണ്ട് നേർച്ചയുടെയും ഭാഗമായുള്ള തർബിയ, ട്രെയിനിങ് ക്യാമ്പുകൾ നാളെ മെയ് 5 ഞായറാഴ്ച ഹിഫ്ളുൽ ഖുർആൻ കോളേജിൽ വെച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന തർബിയ ക്യാമ്പ് ഇഖ്ബാൽ ബാഖവി വേശാലയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ പാലത്തുങ്കര ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട് വിഷയാവതരണം നടത്തും. രാത്രി 7 മണിക്ക് നടക്കുന്ന ട്രെയിനിങ് ക്യാമ്പിന് ബഷീർ അർശദി ആറളം നേതൃത്വം വഹിക്കും.
സയ്യിദ് ശംസുദ്ദീൻ ബാഅലവി, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, ഹസൻ സഅദി പാലത്തുങ്കര, ഫയാസുൽ ഫർസൂഖ് അമാനി, സവാദ് കടൂർ,ഇബ്രാഹിം സഅദി കയ്യങ്കോട്, അഹ്മദ് സഖാഫി പി കെ, മുസ്തഫ സഖാഫി ചേലേരി, അബ്ദുൽ റഹ്മാൻ സഅദി ദാലിൽ, സി ഇബ്രാഹിം ഹാജി, സിസി കുഞ്ഞഹമ്മദ്, യുകെ അഷ്റഫ്, ഷബീർ സഖാഫി,ആർ അബ്ദുസ്സമദ്, കെ കെ അബ്ദുൽ ഖാദർ,ഉവൈസ് ആർ തുടങ്ങിയവർ സംബന്ധിക്കും.