UAE പാട്ടയം മഹല്ല് കൂട്ടായ്മയുടെ ആറാം വാർഷികാഘോഷം നാളെ അജ്മാനിൽ

 


അജ്മാൻ:- സാംസ്കാരിക നഗരമായ അജ്മാനിൽ യു.എ.ഇ പാട്ടയം മഹല്ല് കൂട്ടായ്മയുടെ ആറാം വാർഷികാഘോഷം ജൽസ സീസൺ 3 കായിക മത്സരം സംഘടിപ്പിക്കുന്നു. 2024 മെയ് 5ഞായർ ഉച്ചക്ക് 3 മണി മുതൽ അജ്മാൻ ഡൽഹി പ്രൈവറ്റ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മൂന്ന്  ടീമുകളിലായി കായിക മത്സര പരിപാടികൾ അരങ്ങേറും. ഫൂട്മ്പോൾ,ക്രിക്കറ്റ്,ഷൂട്ടൗട്ട്,കമ്പവലി,റിലേ റൈസ്,ഫണ്ണി ഗെയിമുകൾ തുടങ്ങിയ മത്സര പരിപാടികൾ വാർഷികത്തോടനുബന്ധിച്ച് നടക്കും.

കമ്പിൽ , കുമ്മായക്കടവ്, പന്യങ്കണ്ടി, നാറാത്ത് കൂട്ടായ്മകളിലെ നേതാക്കന്മാരും പ്രമുഖ വ്യക്തികളും  സംഗമത്തിൽ പങ്കെടുക്കും. ജൽസ സീസൺ 3 ചരിത്ര വിജയ മാക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകരായ അബ്ദുൽ സത്താർ, നവാസ് സഅദി, അബ്ദുൽ ഗഫൂർ അസ്അദി,  ഖാസിം,റസൽ,സുനീർ,എന്നിവർ അറിയിച്ചു. 

ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയത് വേണ്ടിയുള്ള  പ്രത്യേക പ്രാർത്ഥനയും അനുശോചനവും ചടങ്ങിൽ വെച്ച് നടക്കും.

Previous Post Next Post