കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പില്‍ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു


കമ്പില്‍ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പില്‍ യൂണിറ്റിന്റെ ജനറല്‍ ബോഡിയും 2024-2026 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും മുല്ലക്കൊടി കോ - ഓപറേറ്റീവ് റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പി.പി മുഹമ്മദ് അശ്രഫ് അദ്ധ്യക്ഷത വഹിച്ചു. 

ജില്ല ജനറല്‍ സെക്രട്ടറി പുനത്തില്‍ ബാഷിത്, ജില്ല വൈസ് പ്രസിഡണ്ട് രാജന്‍ തിയറത്ത്, മേഖല പ്രസിഡണ്ട് ടി.പി ഗോപിനാഥ്., മേഖല ജോയിന്റ് സെക്രട്ടറി ജാഫര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇ.പി ബാലകഷ്ണന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജില്ല പ്രസിഡണ്ടിന്റെ നിയന്ത്രണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യൂണിറ്റ് പ്രസിഡണ്ടായി അബ്ദുള്ള നാറാത്ത്, ജനറല്‍ സെക്രട്ടറിയായി ഇ.പി ബാലകൃഷ്ണന്‍ എരിഞ്ഞിക്കില്‍, ട്രഷററായി വി.പി മുഹമ്മദ് കുട്ടി തങ്ങളേയും തിരഞഞ്ഞെടുത്തു. കൂടാതെ 25 അംഗ എക്‌സിക്യൂട്ടീവ് പാനലിനും അംഗീകാരം നല്‍കി.

Previous Post Next Post