വേറിട്ട അനുഭവവുമായി വിജയാഘോഷം സംഘടിപ്പിച്ചു

 


ചേലേരി:-വെൽഫെയർ പാർട്ടി നൂഞ്ഞേരി, ചേലേരി സെൻട്രൽ, കാരയാപ്പ് വാർഡ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കന്ററി വിജയികളെ അനുമോദിച്ച് കൊണ്ടുള്ള വിജയാഘോഷ പരിപാടി ചേലേരി മുക്ക് അലിഫ് ഓഡിറ്റോറിയത്തിൽ ഡോ : നസ്റീന ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു.

കേരള യൂണിവേഴ്സിറ്റി മെഡിക്കൽ ബയോ കെമിസ്ട്രി പരീക്ഷയിൽ യൂണിവേഴ്സിറ്റി ടോപ്പർ ആയ റിൻസ ഷെറിനെ മൊമെന്റോ നൽകി അനുമോദിച്ചു.കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപിക ഖദീജ ടീച്ചർ പ്രസംഗിച്ചു.

ക്വിസ് മത്സരത്തിന് കെ കെ നിഷ്ത്താർ നേതൃത്വം നൽകി.വിവിധ കലാപരിപാടികൾ അരങ്ങേറി..വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം വി അദ്യക്ഷത വഹിച്ചു. നിഷ്ത്താർ കെ കെ സ്വാഗതം പറഞ്ഞു... നൗഷാദ് ചേലേരി സമാപന പ്രസംഗം നടത്തി.



Previous Post Next Post