മട്ടന്നൂർ:-കൊടോളിപ്രം പുൽപ്പക്കരിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.പുൽപ്പക്കരിയിലെ മുരളീധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ഭാര്യ പി ജിഷ, മകൻ ധ്യാൻകൃഷ്ണ എന്നിവർക്ക് പരിക്കേറ്റു.ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് ഇടിമിന്നലിൽ നാശനഷ്ടം സംഭവിച്ചു.
മട്ടന്നൂർ ശ്രീശബരി ട്രാവൽസ് ഉടമ മരുതായിലെ കെ വത്സന്റെ വീടിൻ്റെ ചുമർ ഇടിമിന്നലേറ്റ് പിളർന്നു. വത്സന്റെ ഭാര്യ ബീനക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.മട്ടന്നൂർ മേഖലയിൽ കനത്ത മഴയിലും കാറ്റിലും വൈദ്യുതി കമ്പിയിൽ മരക്കൊമ്പുകൾ പൊട്ടി വീണ് പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു.