അനുമോദന സദസ്സ് സംഘടിപ്പിച്ചു

 



കൊളച്ചേരി:-ഈവർഷത്തെ പ്ലസ് ടൂ പത്താംതരം പരീക്ഷയിൽ വിജയിച്ച കൊളച്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിലെ വിദ്യാർത്ഥികളെ സേവാഭാരതി കൊളച്ചേരി യുടെ കമ്പിൽ യൂണിറ്റ് അനുമോദിച്ചു.

കമ്പിൽ സഹജൻ പീടികയ്ക്ക് സമീപം നടത്തിയ പരിപാടിയിൽ റിട്ട.കേണൽ സാവിത്രി അമ്മ ഉദ്ഘാടനം ചെയ്തു.അക്ഷര കോളേജ് പ്രിൻസിപ്പൽ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ വിജയസന്ദേശം നൽകി. ചടങ്ങിൽ സേവാഭാരതി കൊളച്ചേരി യുടെ അധ്യക്ഷൻ ഒ പ്രശാന്തൻ സെക്രട്ടറി രാജീവ് തെക്കേക്കര എന്നിവരോടൊപ്പം കമ്പിൽ യൂണിറ്റ് ഭാരവാഹികളായ സഹജൻ കമ്പിൽ രതീഷ് എ.വി., ജയരാജൻ മാസ്റ്റർ കൊളച്ചേരി എന്നിവർ പങ്കെടുത്തു.

Previous Post Next Post