ഗുരുവായൂരിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം


ഗുരുവായൂർ :- വൈശാഖ മാസം തുടങ്ങിയ വ്യാഴാഴ്ച മുതൽ ക്ഷേത്രത്തിൽ തിരക്കു വർധിച്ചതോടെ വിഐപി, സ്പെഷൽ ദർശനങ്ങൾക്ക് ദേവസ്വം നിയന്ത്രണം ഏർപ്പെടുത്തി. 18 മുതൽ വൈശാഖം കഴിയുന്ന ജൂൺ 6 വരെ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനമോ വിഐപി ദർശനമോ അനുവദിക്കില്ല.

ക്യൂ നിൽക്കുന്നവർക്കും 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് എടുക്കുന്ന ഭക്തർക്കും മാത്രമാകും ദർശനം. ഇതുവരെ പൊതു അവധി ദിവസങ്ങളിൽ മാത്രമായിരുന്നു സ്പെഷൽ ദർശന നിയന്ത്രണം ഉണ്ടായിരുന്നത്.

Previous Post Next Post