തളിപ്പറമ്പ് :- കേരള മദ്യനയ അഴിമതിയിൽ കുറ്റാരോപിതനായ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി.രാഹുൽ നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കെ എസ് യു ജില്ലാ സെക്രട്ടറിമാരായ തീർത്ഥ നാരായണൻ, സൂരജ് പരിയാരം, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് നിഹാൽ എ.പി, അസംബ്ലി ഭാരവാഹികളായ വരുൺ ചിന്നൻ, പ്രജീഷ് കൃഷ്ണൻ, വരുൺ സി.വി, സുരാഗ് കെ.വി, അനഘ, പ്രവീൺ, സിജി കെ.വി, സി.കെ സായൂജ് എന്നിവർ നേതൃത്വം നൽകി.