മയ്യിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.വിനോദ്കുമാർ അനുസ്മരണം നടത്തി


മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോൺഗ്രസ്സ് മയ്യിൽ മണ്ഡലം ജന. സെക്രട്ടറി കെ.വിനോദ് കുമാർ അനുസ്മരണം നടത്തി. അനുസ്മരണം D.C.C ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു. മയ്യിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സി.എച്ച് മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു. 

തുടർന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.പി ശശിധരൻ, D.C.C ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മുൻ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.എം ശിവദാസൻ, ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കോയിലേരിയൻ, കണ്ണൂർ ജില്ലാ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രസിഡന്റ്‌ Adv.കെ.വി മനോജ്‌കുമാർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, തുടങ്ങിയവർ സംസാരിച്ചു.

 മണ്ഡലം സെക്രട്ടറി ജിനേഷ് ചാപ്പാടി സ്വാഗതവും നണിയൂർ നമ്പ്രം ബൂത്ത് പ്രസിഡന്റ്‌ ടി.എം ഇബ്രാഹിം നന്ദിയും പറഞ്ഞു.












Previous Post Next Post