കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാരം കെ.നാണുവിന്

 


മയ്യിൽ:- ചെറുപ്പഴശ്ശി നവകേരള ഗ്രന്ഥാലയത്തിൻ്റെ രണ്ടാമത് കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാരം കെ.നാണുവിന്.അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ അന്തരിച്ച കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റരുടെ സ്മരണയ്ക്കാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

മയ്യിൽ, കുറ്റ്യാട്ടൂർ മേഖലയിലെ നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവരിലൊരാളായി ജീവിക്കുകയും ചെയ്യുന്ന കെ.നാണു വർഷങ്ങളായി അവരുടെ "ആശാൻ " ആയാണ് അറിയപ്പെടുന്നത്.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ കഴിവ് തെളിയിച്ചു.സി.പി.ഐ (എം) മയ്യിൽ ഏറിയ കമ്മറ്റി അംഗം മാണിയൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം CITU ജില്ലാ കമ്മറ്റി അംഗം മയ്യിൽ ഏറിയ പ്രസിഡണ്ട്, കരിങ്കൽ കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ ജില്ലാ പ്രസിഡണ്ട്, ചെത്ത് തൊഴിലാളി യൂനിയൻ ശ്രീകണ്ഠപുരം റെയ്ഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

പുരസ്കാരം മെയ് 17ന് വൈകീട്ട് 5 മണിക്ക് ചെറുപ്പഴശ്ശി സുപ്രഭാ കലാനിലയം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ കെ.വി.സുമേഷ് എം.എൽ.എ സമർപ്പിക്കും. തുടർന്ന് നടന വീട് നാടക പരിശീലന ക്യാമ്പിലെ കുട്ടികൾ അവതരിപ്പിക്കുന്ന നാടകം അരങ്ങേറും.

Previous Post Next Post