നാറാത്ത് സർവീസ് സഹകരണ ബാങ്ക് മാനേജർ എസ്.സത്താറിന് യാത്രയയപ്പ് നൽകി


നാറാത്ത് :- 33 വർഷം സ്തുത്യർഹമായ  സേവനം നടത്തിയ നാറാത്ത് സർവീസ് സഹകരണ ബാങ്ക് മാനേജർ എസ്.സത്താറിന് നാറാത്ത് ബേങ്ക് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. നാറാത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രജിത്ത്‌ നാറാത്ത് യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു.

നാറാത്ത് ബാങ്ക് സെക്രട്ടറി എ.സഹജൻ, ഭരണസമിതി അംഗങ്ങളായ സത്യൻ, പ്രശാന്തൻ, റീന കൊയ്യോൻ, ഹാജറ, KCEF തലൂക്ക് സെക്രട്ടറി ശ്രീജിഷ്, മുതിർന്ന ജീവനക്കാരായ അജിത് എ.വി, ജിജി മോൻ, രാജേഷ്.പി, ഗിരീഷൻ, മുൻ ജീവനക്കാരായ ഭാഗ്യനാഥൻ, പവിത്രൻ എം.വി, വിനോദ് കുമാർ, KCEF യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ്‌ അമീൻ, ഷാജിർ കമ്പിൽ എന്നിവർ സംസാരിച്ചു.


Previous Post Next Post